കോഴിക്കോട്: വ്യാജ ട്രേഡിംഗ് ആപ്പ് വഴി കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ഡോക്‌ടറുടെ ഒന്നേകാൽ കോടി രൂപ തട്ടിയതിനു പിന്നിൽ കമ്പോഡിയ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ സംഘം.നഷ്ടമായ തുകയിൽ എഴുപത് ലക്ഷം രൂപ ചെന്നൈയിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് സൈബർ പൊലീസ് കണ്ടെത്തി. ഓൺലൈൻ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധികളെന്ന് പറഞ്ഞ് സാമൂഹിക മാധ്യമം വഴിയാണ് തട്ടിപ്പ് സംഘത്തിലെ ആളുകൾ ഡോക്‌ടറെ പരിചയപ്പെട്ടത്.
സ്റ്റോക്ക് ട്രേഡിംഗ് നിക്ഷേപത്തെക്കുറിച്ച് ടെലഗ്രാമിലും വാട്സാപിലും ക്ലാസുകൾ. ചെറിയ തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് വലിയ ലാഭം നൽകി വിശ്വാസം പിടിച്ചു പറ്റി. പിന്നാലെ വൻ തുക വിവിധഅക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെട്ട. ഒന്നേകാൽ കോടി രൂപയോളം നഷ്ടമായപ്പോഴാണ് പരാതി നൽകിയത്.