ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനെ അനുനയിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് മാറാട് എസ്എച്ച്ഒ

April 18, 2025, 5:28 p.m.

. കോഴിക്കോട്: ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനെ അനുനയിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് മാറാട് എസ്എച്ച്ഒ. ഏറെ നേരെ പണിപ്പെട്ടാണ് യുവാവിനെ അനുനയിപ്പിച്ചതെന്നും കുടുംബപ്രശ്നങ്ങളാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. യുവാവ് ഇപ്പോൾ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്.

'രാത്രി കൺട്രോൺ റൂമിലേക്കാണ് കോൾ വന്നത്. യുവാവിൻ്റെ ലൊക്കേഷൻ കൺട്രോൾ റൂമിൽ കിട്ടി. അത് വെച്ച് പൊലീസ് അവിടെയെത്തി. എന്നാൽ 2 പൊലീസ് സംഘത്തിനും യുവാവിനെ അനുനയിപ്പിക്കാൻ സാധിച്ചില്ല. ഇതോടെയാണ് താൻ സ്ഥലത്ത് എത്തിയത്. യുവാവിനെ മനോനില എന്താണ് അറിയാത്തത് കൊണ്ട് സ്നേഹത്തോടെയാണ് സംസാരിച്ചത്. അവനിൽ ഒരു വിശ്വാസം ജനിപ്പിക്കാൻ സാധിച്ചാൽ അതിലൂടെ പിന്തിരിപ്പിക്കാൻ കഴിയുമെന്ന് കരുതി.

മോനേ നിൻ്റെ പേരെന്താണെന്ന് ചോദിച്ചു. ഫയാസ് എന്ന് പറഞ്ഞു. 24 വയസ് പ്രായമുണ്ടെന്നും ഭാര്യ വീട്ടുകാരുമായി പ്രശ്നമുണ്ടെന്നും പറഞ്ഞു. അവിടെ നിന്ന് താഴെയിറക്കിയ ശേഷം ഇയാളുടെ കൈയ്യിൽ നിന്ന് ഒരു കത്തി കണ്ടെത്തി. ആ കത്തി ഭാര്യ വീട്ടുകാരെ ആക്രമിക്കാൻ വേണ്ടി കരുതിയതാണെന്ന് പറഞ്ഞു. ഒന്നര മാസത്തോളമായി യുവാവ് ഉറങ്ങിയിട്ടില്ല. കടുത്ത വിഷമത്തിലാണെന്ന് മനസിലായതിനാൽ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ഭക്ഷണം കഴിക്കാൻ നിർത്തി. കൈ കഴുകാൻ പോയപ്പോൾ ഫയാസിൻ്റെ കൈ വിറയ്ക്കുകയാണ്. യുവാവ് വിഷം കഴിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയതിനാൽ കഴിക്കാൻ നിൽക്കാതെ ആശുപത്രിയിലേക്ക് പോയി. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡ‍ിക്കൽ കോളേജിലും കൊണ്ടുപോയി. യുവാവിൻ്റെ വീട്ടുകാരെയും ഭാര്യ വീട്ടുകാരെയും ബന്ധപ്പെട്ടു. 2 കൂട്ടരും സഹകരിക്കാൻ തയ്യാറായില്ല. അതിനാൽ രാത്രി വൈകി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.


MORE LATEST NEWSES
  • ലഹരി പദാർഥങ്ങളുടെ പേര് വെളിപ്പെടുത്തി അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ
  • പേരാമ്പ്രയിൽ പന്ത്രണ്ടു വയസ്സുകാരന് ക്രൂര മര്‍ദ്ദനം; കേസെടുത്തു
  • ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
  • സൗദിയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പടെ രണ്ട് പ്രവാസികൾ മരിച്ചു
  • ഫറോക് പഴയ പാലത്തിന് കീഴിൽ മൃതദേഹം കണ്ടെത്തി.
  • ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് ഉത്തരവിറക്കി
  • കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയോണ സ്വദേശി മരണപ്പെട്ടു
  • ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരത്തിന് ഐക്യദാർഡ്യം സംഘടിപ്പിച്ചു
  • മരണ വാർത്ത
  • മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട രണ്ടുപേർ പിടിയിൽ
  • പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ
  • പാസ്​പോർട്ട്​ ​വെരിഫിക്കേഷൻ; കേന്ദ്രത്തിന്‍റെ സർക്കുലർ പ്രവാസി ഹജ്ജ്​ തീർഥാടകർക്ക്​ തിരിച്ചടിയാകും
  • കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ; പ്രതി പിടിയിൽ
  • അമേരിക്കയുടെ കനത്ത വ്യോമാക്രമണത്തിൽ തകർന്ന് യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ. 74 മരണം, നിരവധി പേ‍ർക്ക് പരിക്ക്
  • തെരുവ് നായ അക്രമണം അതിദാരുണ സംഭവം ; ലത്തീഫ് മേമാടൻ.
  • അമ്പലപ്പടി ശ്രീമഹാവിഷ്ണുക്ഷേത്രം ആറാട്ട്മഹോത്സവത്തിന് ഇന്ന് കൊടിയേറും
  • പാലക്കാട് വെടിക്കെട്ടിനിടെ അപകടം; വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്
  • വടകരയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം
  • ബൈക്ക് മോഷ്ടിച്ച് കർണാടകയിലേക്ക് കടന്നയാൾ  അറസ്റ്റിൽ
  • ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു പൊലീസ് കസ്റ്റഡിയിൽ
  • വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരൻ മുങ്ങി മരിച്ചു
  • ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ കൊല്ലം കണ്ണൂരിൽനിന്നു കൊണ്ടുപോയത് 175 കോടി രൂപ.
  • താമരശ്ശേരിയിലെ ബാറിൽ നടന്ന സംഘർഷത്തിൽ നാല് പേർ പിടിയിൽ.
  • നാരങ്ങാതോട് പതങ്കയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു
  • വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ അഞ്ചു പേര്‍ക്ക് ഒടുവിൽ തുണയായത് അഗ്‌നിരക്ഷാസേന
  • ഗതാഗത നിയമ ലംഘനം; ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽ മാത്രം
  • വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം;മൂന്ന് പ്രതികളും പിടിയിൽ
  • തൃശൂരിൽ യുവമോര്‍ച്ച നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു
  • ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അമിത നിരക്ക് ഈടാക്കിയ അക്ഷയ കേന്ദ്രത്തിന് അയ്യായിരം രൂപ പിഴ.
  • കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം.
  • ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ആബിദക്കും ലിയാനും കണ്ണീരോടെ വിട നൽകി നാട്.
  • തിരുവമ്പാടി സ്വദേശിയായ ഡോക്‌ടറുടെ ഒന്നേകാൽ കോടി രൂപ തട്ടിയതിനു പിന്നിൽ കമ്പോഡിയ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ സംഘം
  • ഉംറക്കെത്തിയ പ്രമുഖ പണ്ഡിതൻ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു.
  • കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരമായെത്തി മറൈൻ എൻഫോഴ്സ്മെന്റ്.
  • വയോധികനെ ലോഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • നാഷണൽ ഹെറാൾഡ് കേസ്; നിയമവിദ​ഗ്ധരുമായി ചർച്ച നടത്തി രാഹുൽ ​ഗാന്ധി
  • ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച 15കാരന്റെയും പിതൃസഹോദരിയുടെയും പോസ്റ്റ്മോർട്ടം ഇന്ന്
  • ആശാ സമരം 68ാം ദിവസം: നിരാഹാര സമരം 30ാം ദിവസത്തിലേക്കും കടന്നു.
  • ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തിയാൽ നടപടി; സർക്കുലർ ഇറക്കി ഗതാഗത കമ്മീഷണർ
  • ഇന്ന് ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് അവധി
  • ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശി പിടിയിൽ
  • ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവതി മരിച്ചു
  • കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍
  • കുരിശുമരണത്തിന്റെ ഓര്‍മയില്‍ ഇന്ന് ദുഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന ചടങ്ങുകള്‍
  • പേരാമ്പ്രയിൽ ഏഴു വയസുകാരൻ ബൈക്കിടിച്ചു മരിച്ചു
  • വ്യാജ ട്രേഡിംഗ് ആപ്പുകളിലൂടെ സൈബര്‍ തട്ടിപ്പ്; ഇരകളായി ഡോക്ടറും വീട്ടമ്മയും
  • ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ കുട്ടിയും മുങ്ങിമരിച്ചു.
  • പേയ്ടിഎം നന്നാക്കാനെന്ന പേരിൽ കടകളിൽ നിന്നു പണം തട്ടിയ യുവാവ് അറസ്റ്റിൽ
  • രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍