വടകരയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റ് സ്വദേശി സൗരവ് ആണ് മരിച്ചത്. 23 വയസായിരുന്നു. ഇന്നലെ രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു സംഭവം. മൃതദേഹം വടകര ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി