പുതുപ്പാടി: കൈതപ്പൊയിലിൽ നോളജ്സിറ്റിക്കടുത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായ' പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും , പിന്നീട് മെഡി:കോളേജിലും ചികിത്സയിലായിരുന്ന ഈങ്ങാപ്പുഴ പയോണ സ്വദേശി വില്ലൂന്നിപ്പാറ അബ്ദുറഹിമാൻ (44) മരണത്തിന് കിഴടങ്ങി . കഴിഞ്ഞ പതിനൊന്നാം തിയ്യതി രാവിലെ ജോലിക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിൽ വന്നിടിച്ചാണ് അപകടം നടന്നത്. ഒരാഴചയിലധികമായി അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഭാര്യ : നസീമ . മക്കൾ:സിനാൻ,മിസിരിയ, നൈനൂനസ്
മയ്യത്ത് നിസ്കാരസമയം പിന്നീട് അറിയിക്കും