ലഹരി പദാർഥങ്ങളുടെ പേര് വെളിപ്പെടുത്തി അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ

April 19, 2025, 6:36 p.m.

കൊച്ചി: ഉപയോ​ഗിക്കുന്ന ലഹരി പദാർഥങ്ങളുടെ പേര് വെളിപ്പെടുത്തി അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ. താൻ കഞ്ചാവും മെത്താഫെറ്റമിനുമാണ് ഉപയോ​ഗിക്കാറുള്ളതെന്ന് നടൻ പൊലീസിന് മൊഴി നൽകി. ലഹരി എത്തിച്ചുനൽകുന്നത് സിനിമയിലെ സഹപ്രവർത്തകരാണെന്നും നടൻ പറഞ്ഞു.

ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ ഇവിടെനിന്നും 12 ദിവസത്തിന് ശേഷം ചാടിപ്പോവുകയായിരുന്നു. കൂത്താട്ടുകുളത്തെ ലഹരി വിമുക്തി കേന്ദ്രത്തിലെ ചികിത്സ പൂർത്തിയാക്കാതെയാണ് ഷൈന്‍ ചാടിപ്പോയത്. കഴിഞ്ഞ വർഷമാണ് സംഭവം. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി ത‍സ്‍ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോ മൊഴി നൽകിയിട്ടുണ്ട്.

ഷൈൻ പ്രതിയായ 2015ലെ കൊക്കൈയൻ കേസിൽ ത‍സ്‍ലീമയും പ്രതിയായിരുന്നു. ഇവരുമായി ഇപ്പോഴും ഷൈനിന് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് വേണ്ടിയെന്ന് ത‍സ്‍ലീമ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഷൈനടക്കമുള്ളവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

മയക്കുമരുന്ന് വിൽപ്പനക്കാരനായ സജീറുമായും പരിചയമുണ്ടെന്ന് നടൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. സജീറുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നായിരുന്നു നടന്റെ വാദം. എന്നാൽ ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി. വലിയ തുകകളാണ് സജീറിന് താരം നൽകിയത്. പല തവണയായി സജീറിന് പണം നൽകിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ‌‌വാട്സ്ആപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസിൽ നിർണായകമായത്.

അതേസമയം, ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം നടനെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ‌ തിരികെയെത്തിച്ചു. ആശുപത്രിയുടെ പുറകിലെ വാതിലിലൂടെയാണ് നടനെയുംകൊണ്ട് പൊലീസ് സംഘം പുറത്തിറങ്ങിയത്. സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിട്ടയയ്ക്കുമെന്നാണ് സൂചന. നടന്റെ രക്തവും നഖവും മുടിയുമാണ് ലഹരിപരിശോധനയ്ക്കായി ശേഖരിച്ചത്. അടുത്തദിവസങ്ങളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധനയിൽ വ്യക്തമാകും. ഷൈൻ ലഹരി പരിശോധനയ്ക്ക് സമ്മതിച്ചിരുന്നു.

അതേസമയം, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടാലും ഷൈന്‍ ടോം ചാക്കോയെ വീണ്ടും പൊലീസ് വിളിപ്പിക്കും. ചില മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. ലഹരി പരിശോധനയുടെ ഫലം വരുന്ന മുറയ്ക്കായിരക്കും വിളിപ്പിക്കുക.

നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടനെതിരെ കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. നടനെതിരെ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യഥാക്രമം എൻഡിപിഎസ് ആക്ട് 27ബി, 29, ബിഎൻസ് 238 വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങിയോടിയത് പൊലീസിനെ കണ്ട് പേടിച്ചിട്ടാണെന്ന് ഷൈൻ മൊഴി നൽകിയിരുന്നു. ഗുണ്ടകളെന്ന് കരുതിയാണ് ഓടിയതെന്നും അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈൻ പറഞ്ഞു. ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇന്നു രാവിലെ പത്തോടെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. ഷൈനിന്‍റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാനായി സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചത്.


MORE LATEST NEWSES
  • പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു*
  • വടകരയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു.
  • കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ*
  • പേരാമ്പ്രയിൽ പന്ത്രണ്ടു വയസ്സുകാരന് ക്രൂര മര്‍ദ്ദനം; കേസെടുത്തു
  • ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
  • സൗദിയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പടെ രണ്ട് പ്രവാസികൾ മരിച്ചു
  • ഫറോക് പഴയ പാലത്തിന് കീഴിൽ മൃതദേഹം കണ്ടെത്തി.
  • ആശവർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് ഉത്തരവിറക്കി
  • കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയോണ സ്വദേശി മരണപ്പെട്ടു
  • ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരത്തിന് ഐക്യദാർഡ്യം സംഘടിപ്പിച്ചു
  • മരണ വാർത്ത
  • മുത്തങ്ങയിൽ വൻ കഞ്ചാവ് വേട്ട രണ്ടുപേർ പിടിയിൽ
  • പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ
  • പാസ്​പോർട്ട്​ ​വെരിഫിക്കേഷൻ; കേന്ദ്രത്തിന്‍റെ സർക്കുലർ പ്രവാസി ഹജ്ജ്​ തീർഥാടകർക്ക്​ തിരിച്ചടിയാകും
  • കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ; പ്രതി പിടിയിൽ
  • അമേരിക്കയുടെ കനത്ത വ്യോമാക്രമണത്തിൽ തകർന്ന് യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ. 74 മരണം, നിരവധി പേ‍ർക്ക് പരിക്ക്
  • തെരുവ് നായ അക്രമണം അതിദാരുണ സംഭവം ; ലത്തീഫ് മേമാടൻ.
  • അമ്പലപ്പടി ശ്രീമഹാവിഷ്ണുക്ഷേത്രം ആറാട്ട്മഹോത്സവത്തിന് ഇന്ന് കൊടിയേറും
  • പാലക്കാട് വെടിക്കെട്ടിനിടെ അപകടം; വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്
  • വടകരയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം
  • ബൈക്ക് മോഷ്ടിച്ച് കർണാടകയിലേക്ക് കടന്നയാൾ  അറസ്റ്റിൽ
  • ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു പൊലീസ് കസ്റ്റഡിയിൽ
  • വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 9 വയസ്സുകാരൻ മുങ്ങി മരിച്ചു
  • ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ കൊല്ലം കണ്ണൂരിൽനിന്നു കൊണ്ടുപോയത് 175 കോടി രൂപ.
  • താമരശ്ശേരിയിലെ ബാറിൽ നടന്ന സംഘർഷത്തിൽ നാല് പേർ പിടിയിൽ.
  • നാരങ്ങാതോട് പതങ്കയത്ത് വിദ്യാർത്ഥി മുങ്ങിമരിച്ചു
  • വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ അഞ്ചു പേര്‍ക്ക് ഒടുവിൽ തുണയായത് അഗ്‌നിരക്ഷാസേന
  • ഗതാഗത നിയമ ലംഘനം; ക്യാമറ വഴി പിഴ ഇനി 12 കുറ്റങ്ങളിൽ മാത്രം
  • വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം;മൂന്ന് പ്രതികളും പിടിയിൽ
  • ഫറോക്ക് പാലത്തുനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനെ അനുനയിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് മാറാട് എസ്എച്ച്ഒ
  • തൃശൂരിൽ യുവമോര്‍ച്ച നേതാവിനെ ബിജെപി മണ്ഡലം സെക്രട്ടറി വെട്ടിപ്പരിക്കേല്‍പ്പിച്ചു
  • ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അമിത നിരക്ക് ഈടാക്കിയ അക്ഷയ കേന്ദ്രത്തിന് അയ്യായിരം രൂപ പിഴ.
  • കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂണ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം.
  • ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ആബിദക്കും ലിയാനും കണ്ണീരോടെ വിട നൽകി നാട്.
  • തിരുവമ്പാടി സ്വദേശിയായ ഡോക്‌ടറുടെ ഒന്നേകാൽ കോടി രൂപ തട്ടിയതിനു പിന്നിൽ കമ്പോഡിയ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ സംഘം
  • ഉംറക്കെത്തിയ പ്രമുഖ പണ്ഡിതൻ യൂസഫ് ഉസ്താദ് ജിദ്ദയിൽ അന്തരിച്ചു.
  • കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരമായെത്തി മറൈൻ എൻഫോഴ്സ്മെന്റ്.
  • വയോധികനെ ലോഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • നാഷണൽ ഹെറാൾഡ് കേസ്; നിയമവിദ​ഗ്ധരുമായി ചർച്ച നടത്തി രാഹുൽ ​ഗാന്ധി
  • ഭാരതപ്പുഴയില്‍ മുങ്ങിമരിച്ച 15കാരന്റെയും പിതൃസഹോദരിയുടെയും പോസ്റ്റ്മോർട്ടം ഇന്ന്
  • ആശാ സമരം 68ാം ദിവസം: നിരാഹാര സമരം 30ാം ദിവസത്തിലേക്കും കടന്നു.
  • ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തിയാൽ നടപടി; സർക്കുലർ ഇറക്കി ഗതാഗത കമ്മീഷണർ
  • ഇന്ന് ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് അവധി
  • ഓൺലൈൻ എഡ്യൂക്കേഷന്റെ മറവിൽ വൻ സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശി പിടിയിൽ
  • ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവതി മരിച്ചു
  • കണ്ണൂരിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റില്‍
  • കുരിശുമരണത്തിന്റെ ഓര്‍മയില്‍ ഇന്ന് ദുഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന ചടങ്ങുകള്‍
  • പേരാമ്പ്രയിൽ ഏഴു വയസുകാരൻ ബൈക്കിടിച്ചു മരിച്ചു
  • വ്യാജ ട്രേഡിംഗ് ആപ്പുകളിലൂടെ സൈബര്‍ തട്ടിപ്പ്; ഇരകളായി ഡോക്ടറും വീട്ടമ്മയും