കോഴിക്കോട് : ഫറോക്കിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് മോഷണം നടത്തിയയാൾ പിടിയിൽ. മലപ്പുറം കരുളായി സ്വദേശി അബ്ദുൾ റഷീദ് ആണ് പിടിയിലായത്. വ്യാഴാഴ്ചയാണ് വാടക ക്വാർട്ടേഴ്സിൽ നിന്നും 11 മൊബൈൽ ഫോണും ഒരു ലക്ഷം രൂപയും രണ്ട് വാച്ചുകളും ഇയാൾ കവർന്നത്. മോഷണം നടത്താനായി പ്രതിയെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.