പയമ്പ്ര:"പെര " ലഹരിക്കെതിരെ. പയമ്പ്ര ഈസ്റ്റ് റെസിഡന്റ്‌സ് അസോസിയേഷൻ (പെര )നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനായ "ജാഗ്രത 2025 " ന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ചേവായൂർ സബ്. ഇൻസ്‌പെക്ടർ. പി. മന്മഥൻ ഉദ്ഘാടനം ചെയ്തു. എക്സയിസ് പ്രിവ ന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് (വിമുക്തി )ക്ലാസ്സ് എടുത്തു. വാർഡ് അംഗം ശശികല പുനപ്പോത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പെര പ്രസിഡന്റ് കെ. സി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഹരീഷ് കുമാർ വി. എം, മനോജ് കുമാർ കെ., ബാലകൃഷ്ണൻ മാസ്റ്റർ കെ., സുജ രാജേഷ് എന്നിവർ സംസാരിച്ചു. പി. ശ്രീനിവാസൻ നായർ, സരിത ഹരീഷ്, ജിതേഷ് നീലഞ്ചേരി,ഷൈജ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.