കൊച്ചി: കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിൽ. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയുമാണ് എക്സൈസിന്റെ പിടിയിലായത്. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദും പിടിയിലായിട്ടുണ്ട്. മൂവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്.മൂവരും ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവർക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എക്‌സൈസ് അറിയിച്ചു.
'ആലപ്പുഴ ജിംഖാന'യാണ് ഖാലിദ് റഹ്മാന്‍റെ അവസാന സിനിമ. 'ഉണ്ട', 'തല്ലുമാല', 'അനുരാഗ കരിക്കിൻ വെള്ളം', തുടങ്ങിയ ഹിറ്റ് സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്.
'തമാശ','ഭീമന്റെ വഴി' തുടങ്ങിയ സംവിധായകനാണ് അഷ്‌റഫ് ഹംസ.തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.