പയ്യോളി:കഴിഞ്ഞ ദിവസം പയ്യോളി കിഴക്കേ കോവുമ്മൽ വീട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആളുകൾക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച ലഹരിവസ്തുക്കൾ കണ്ടെടുത്തു.
തുടർന്ന് പ്രതിയേയും ഇയാൾ കൈവശം സൂക്ഷിച്ചിരുന്ന 2 പാക്കറ്റ് ഹാൻസും 7 പാക്കറ്റ് കൂൾ ലിപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരിൽ എസ് ഐ സജീഷ് എ കെ സ്വമേധയാ കേസെടുത്തു.കഴിഞ്ഞ ചൊവ്വാഴ്‌ചയും തിക്കോടി ബീച്ചിൽ വച്ച് ലഹരിവസ്തുക്കൾ ആളുകൾക്ക് വില്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിക്കോടി സ്വദേശി ഷാജിദ് (47)ആണ് പിടിയിലായത്.