വയനാട്: വയനാട് പനമരം കൈതക്കലിൽ അമ്മയെയും മകനെയും കാണ്മാനില്ലെന്ന് പരാതി. തോട്ടുങ്ങൽ അലിയുടെ മകൾ അനീസ, മകൻ എട്ട് വയസുകാരൻ മുഹമ്മദ് ആദിൽ എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്. സംഭവത്തിൽ പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കഴിഞ്ഞ ദിവസം അനീസയും മകൻ ആദിലും തിരുവനന്തപുരത്ത് ഒരു മൊബൈൽ കടയിൽ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ കുടുംബത്തിന് ലഭിച്ചിരുന്നു. തിരുവനന്തപുരം കിഴക്കേകോട്ടയിലെ കടയിൽ നിന്നുള്ള സിസിടിവി ദൃശ്യമാണിത്.
ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. അനീസ് മൊബൈൽ കടയിൽ എത്തിയത് മൊബൈൽ സംബന്ധമായ പ്രശ്നങ്ങൾക്കായിരുന്നില്ലെന്നും ഫോൺ ചെയ്യുന്നതിന് കടയിലെ ഫോൺ ഉപയോഗിക്കുന്നതിന് ആയിരുന്നുവെന്നും കടക്കാരൻ വ്യക്തമാക്കി.