മലപ്പുറം: കൊണ്ടോട്ടിയില്‍ വീട്ടില്‍ നിന്ന് 1.5 കിലോഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. ബേപ്പൂര്‍ സ്വദേശി മുഹമ്മദ് സനില്‍, നെടിയിരുപ്പ് സ്വദേശി നാഫിദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് ഒമാനില്‍ നിന്ന് കാര്‍ഗോ വഴി എത്തിച്ച എംഡിഎംഎ കൊണ്ടോട്ടി സ്വദേശി മുളളന്‍മുടക്കല്‍ ആഷിഖിന്റെ വീട്ടില്‍ നിന്നും പിടികൂടിയത്. 5 വര്‍ഷം മുന്‍പ് ഒമാനിലേക്ക് പോയ ആഷിക് അവിടെ സൂപ്പര്‍മാര്‍ക്കറ്റ് ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇതിന്റെ മറവിലായിരുന്നു ലഹരി മരുന്ന് കടത്ത്.