കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ അംഗവും അമിനി ദ്വീപ് ഖാസിയും ലക്ഷദ്വീപിന്റെ ആത്മീയനേതാവുമായിരുന്ന സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾക്ക് കോഴിക്കോടിന്റെ യാത്രമൊഴി.
കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ഞായറാഴ്ച രാവിലെ ഒൻപതോടെ അന്തരിച്ച ഫത്ഹുല്ല മുത്തുക്കോയ തങ്ങൾക്ക് നാടിന്റെ നാനാഭാഗങ്ങളിൽനിന്നായി ഒട്ടേറെപ്പേരാണ് യാത്രാമൊഴിയുമായെത്തിയത്.
കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമുലല്ലൈലി, മുശാവറ അംഗം സി.കെ.എം. അബ്ദുറഹിമാൻ ഫൈസി, സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി, എസ്‌കെഎസ്എസ്എഫ് സീനിയർ വൈസ് പ്രസിഡന്റ് ഫക്രുദ്ദീൻ തങ്ങൾ, സമസ്ത മലപ്പുറം ജില്ലാസെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി, മുസ്തഫ മുണ്ടുപാറ, എസ്‌കെഎസ്എസ്എഫ് സംസ്ഥാനസെക്രട്ടറി ഒ.പി. അഷ്‌റഫ്, സലീം എടക്കര, ഹാഷിർ തങ്ങൾ, കെ.പി. കോയ, ടി.പി. സുബൈർ, കെ. മൊയ്തീൻ കോയ എന്നിവർ അനുശോചിച്ചു.