കോട്ടയം :ചങ്ങനാശ്ശേരി മോസ്കോയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ . മോസ്കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മല്ലികയുടെ ശരീരമാസകലം രക്തം ഉണ്ടായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് ഡ്രൈവർക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.