വയനാട്:കഴിഞ്ഞ വിഷു ദിനത്തിൽ കേണിച്ചിറ കേളമംഗലത്ത് ഭാര്യ ലിഷയെ കൊലപ്പെടുത്തിയ സംഭവത്തിൽ മാഞ്ചിറയിൽ ജിൽസൺ (43) നെയാണ് അറസ്റ്റിലായത്. ആത്മഹത്യക്ക് ശ്രമിച്ച പ്രതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്തതോടെയാണ് കേണിച്ചിറ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നട്ടെല്ലിന് പരിക്ക് ഉള്ള ഇയാളെ ആംബുലൻസിൽ വീട്ടിൽ എത്തിച്ചാണ് പോലിസ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് വൈകിട്ട്കോടതിയിൽ ഹാജരാക്കും.
രാത്രി 12 മണിക്ക് ശേഷമാണ് ജിൻസൺ ഭാര്യയെ ഷാളും കേബിളുംകഴുത്തിൽ മുറുക്കികൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചും കട്ടർ മിഷ്യൻ ഉപയോഗിച്ച്കൈ മുറിച്ചതിന് ശേഷം തൂങ്ങി മരിക്കാൻ ശ്രമിച്ചത്. പടിഞ്ഞാറത്തറ വാട്ടർ അതോറിറ്റിയിൽ പമ്പിംങ്ജീവനക്കാരനാണ് പ്രതിയായ ജിൽസൺ.