പാഴൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വളർന്നു വരുന്ന കായിക താരങ്ങളുടെ പരിശീലനത്തിനും വേണ്ടി യുവൻ്റെസ് തോട്ടമുറി പാഴൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഒന്നാമത് അഖില കേരള ഫ്ലഡ്ലിറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിൽ ലാംഡ സ്റ്റീൽസ് മുക്കം സ്പോൺസർ ചെയ്യുന്ന ജിംഖാന പി.എച്ച് ഇ.ഡി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഐക്കോ എരഞ്ഞി മാവിനെ പരാജയപ്പെടുത്തി ജേതാക്കളായി.
ടൂർണമെൻ്റിലെ മികച്ച ഗോൾകീപ്പറായി ജിംഖാനയിലെ ദില്ലുവിനെയും ഡിഫൻ്ററായി ടൗൺ ടീം കൊടിയത്തൂരിൻ്റെ അൻസിലിനെയും എമർജിംഗ് പ്ലയറായി ഐക്കോ എരഞ്ഞി മാവിൻ്റെ അദ്നാനെയും തിരഞ്ഞെടുത്തു. ചാകര എഫ്.സി പൂവാട്ട് പറമ്പിൻ്റെ ഷാലുവാണ് ടൂർണമെൻ്റിലെ ഏറ്റവും നല്ല കളിക്കാരൻ.
വിജയികൾക്ക് വാർഡ് മെമ്പർ ഇ.പി വൽസല ട്രോഫികൾ സമ്മാനിച്ചു.