ജിദ്ദ: ഹജ് കർമം നിർവഹിക്കാൻ പെർമിറ്റ് നേടണമെന്നത് അടക്കമുള്ള വിവിധ ഹജ് നിർദേശങ്ങൾ ലംഘിക്കുന്നവർക്കും നിയമ ലംഘനത്തിന് സൗകര്യം ചെയ് കൊടുക്കുന്നവർക്കും കനത്ത പിഴ ഇടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ദുൽഖഅ്ദ ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള കാലയളവിൽ ഹജ് നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെയാണ് പിഴയായി പ്രഖ്യാപിച്ചിരിക്കുന്നത്. ചില നിയമ ലംഘനങ്ങൾക്കും നാടുകടത്തലും 10 വർഷത്തെ പ്രവേശന വിലക്കും ശിക്ഷയായി ലഭിക്കും.
പിഴകൾ വിശദമായി അറിയാം:
നിയമപരമായ പെർമിറ്റ് ഇല്ലാതെ ഹജ് നിർവഹിക്കുകയോ ഹജ് കർമം ചെയ്യാൻ ശ്രമിക്കുകയോ ചെയ്‌ത് പിടിയിലാകുന്ന വ്യക്തികൾക്ക് പരമാവധി 20,000 റിയാൽ വരെയാണ് പിഴ ചുമത്തുക. ഈ കാലയളവിൽ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പ്രവേശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യുന്ന എല്ലാതരം വിസിറ്റി വിസക്കാർക്കും
ഇതേ തുക തന്നെയാണ് പിഴ