തിരുവനന്തപുരം :പോത്തോൻകോട് യുവാവിനെ വെട്ടികൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞ കേസിൽ എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ 11 പ്രതികളും കൊലകുറ്റത്തിന് കുറ്റക്കാരാണെന്ന് നെടുമങ്ങാട് എസ്-എസി/എസ്-എസ്.ടി കോടതിയാണ് വിധിച്ചത്. ഇവർക്കുള്ള ശിക്ഷാവിധി നാളെ പറയും.
2021 ഡിസംബർ 11നാണ് കൊലപാതകം നടന്നത്.
വധശ്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെയാണ് സുധീഷിനെ എതിർ ചേരിയിൽപ്പെട്ട് ഗുണ്ടാസംഘം കൊലപ്പെടുത്തുന്നത്. വധശ്രമക്കേസിൽ പ്രതിയാക്കപ്പെട്ട സുധീഷ് പോത്തൻകോട് കല്ലൂരുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് എതിർസംഘം വീടുവളഞ്ഞത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണിയെന്ന് സുധീഷിന്റെ ബന്ധുവിനെയാണ് കൊല്ലപ്പെട്ട സുധീഷ് വധിക്കാൻ ശ്രമിച്ചത്. ഇതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. പ്രാണരക്ഷാർത്ഥം മറ്റൊരു വീട്ടിലേക്ക് സുധീഷ് ഓടികയറി. വാതിൽ തകർത്ത് അകത്ത് കയറി പ്രതികൾ കുട്ടികളുടെ മുന്നിലിട്ട് സുധീഷിനെ വെട്ടികൊലപ്പെടുത്തി വലതുകാൽ വെട്ടിയെടുത്തു. കാൽവഴിയിലെറിയുന്ന സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.പ്രതികൾ സഞ്ചരിച്ച ഓട്ടോ തിരിഞ്ഞതോടെയാണ് എല്ലാ പ്രതികളിലേക്കും എത്താൻ കഴിഞ്ഞത്. ഉണ്ണിയെന്ന സുധീഷാണ് ഒന്നാം പ്രതി. കൊല്ലപ്പെട്ടപ്പെട്ടയാളിന്റെ ഭാര്യ സഹോദരൻ ശ്യാം, നിരവധി കേസിലെ പ്രതിയായ ഒട്ടകം രാജേഷ് എന്നിവരാണ് ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ. ഒന്നാം പ്രതിയാണ് കാൽവെട്ടിയെടുത്തത്