പാലക്കാട് :ഹെഡ്‌ഗേവാർ വിവാത്തിൽ പാലക്കാട് നഗരസഭയിൽ കയ്യാങ്കളി.നഗരസഭയ്ക്കുളിൽ ഏറ്റുമുട്ടി ബിജെപി കൗൺസിലർമാരും പ്രതിപക്ഷവും വലിയ രീതിയിലുള്ള ആക്രമണമാണ് ബി ജെ പി കൗൺസിലർ മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കൗൺസിൽ യോഗം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ അംഗങ്ങൾ നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽകുന്നത് അംഗീകരിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം
നഗരസഭയ്ക്ക് കീഴിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നഗരസഭാ യോഗം ആരംഭിക്കുന്നതിന് മുമ്പ് പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തുകയായിരുന്നു. ഇതോടെ ബിജെപി കൗൺസിലർമാരുമായി തർക്കമുണ്ടായി
തുടർന്നാണ് പ്രതിഷേധം കയ്യാങ്കളിയിലെത്തിയത്. കൗൺസിൽ തുടങ്ങുന്നതിന് മുമ്പ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. നഗരസഭയിൽ സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് ഇടപെട്ടിട്ടും സംഘർഷാവസ്ഥയ്ക്ക് അയവുവന്നിട്ടില്ല. കൗൺസിൽ യോഗത്തിൽ ബിജെപി പുറത്ത് നിന്ന് ആളെ കൊണ്ടുവന്നുവെന്നാരോപിച്ചാണ് കോൺഗ്രസും എൽഡി.എഫും രംഗത്തെത്തിയത്.
ആരാണ് ഹെഡ്ഗേവാർ എന്ന് ഇംഗ്ലീഷിലെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചത് പുറത്തുനിന്നുവന്ന ആളുകൾ കൗൺസിലർമാരെ കയ്യേറ്റം ചെയ്‌തുവെന്ന് യുഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. ഇതിനിടെ, നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും രംഗത്തെത്തി. നേരത്തെയും വിവാദത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, തീരുമാനവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് പാലക്കാട് നഗരസഭനേതൃത്വം. അതേസമയം, അനധികൃതമായി കൗൺസിൽ യോഗത്തിൽ ആരെയും കയറ്റിയിട്ടില്ലെന്നും യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ മനപൂർവം പ്രശ്നമുണ്ടാകുകയായിരുന്നുവെന്നും ബിജെപി ആരോപിച്ചു.