കൊടിയത്തൂർ : അൽ മദ്റസത്തുൽ ഇസ്‌ലാമിയ കൊടിയത്തൂർ 65ാം വാർഷികത്തോടനുബന്ധിച്ച് വനിതാ സംഗമം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ശ്രീമതി ശംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഫാമിലി കൗൺസിലർ ശ്രീമതി നബീല പാരൻ്റിംഗ് വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. റമദാനിൽ മലവർവാടി കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും മദ്റസയിലെ മിടുക്കരായ വിദ്യാർത്ഥികൾക്കും റമദാനിൻ വനിതകൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
കെ.ടി.ഷമീറ സാദിഖ് സ്വഗതവും ആതിഖ ടീച്ചർ നന്ദിയും പറഞ്ഞു