ന്യൂഡൽഹി:ട്രെയിൻ യാത്രക്കാർക്ക് തിരിച്ചടിയായി റെയിൽവേയുടെ പുതിയ നടപടി. മെയ് ഒന്നു മുതൽ വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് എ.സി, സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാനാവില്ല. അവർക്ക് ജനറൽ ക്ലാസുകളിൽ മാത്രമേ യാത്രാനുമതി ഉണ്ടായിരിക്കൂ. കൺഫേം ടിക്കറ്റുള്ള യാത്രക്കാർക്ക് മികച്ച സൗകര്യം നൽകുന്നതിൻറെ ഭാഗമായാണ് തീരുമാനമെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ പബ്ലിക് റിലേഷൻ മേധാവി ക്യാപ്റ്റൻ ശശി കിരൺ പറഞ്ഞു.
ഐ.ആർ.ടി.സി വഴി ഓൺലൈനായി എടുക്കുന്ന വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ സ്വമേധയാ ക്യാൻസലാകും. എന്നാൽ കൗണ്ടറുകളിൽ നിന്ന് വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ വാങ്ങുന്നവർ ഇപ്പോഴും സ്ലീപ്പർ, എ.സി കോച്ചുകളിൽ യാത്ര ചെയ്യുന്ന പതിവുണ്ട്. ഒന്നാം തീയതി മുതൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നവർക്ക് ജനറൽ കോച്ചുകളിൽ മാത്രമേ യാത്ര ചെയ്യാൻ അനുമതി ഉണ്ടാകൂ