അടിവാരം :താമരശ്ശേരി ചുരം രണ്ടാം വളവിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ചുരത്തിൽ പള്ളി മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം, ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ചു ഇന്ന് അസർ നിസ്കാരാനന്തരം സയ്യിദ് മുഹ്സിൻ തങ്ങൾ അവലം പതാക ഉയർത്തി,മഹല്ല് ഖത്തീബ് മുഹമ്മദ് സഖാഫി കാപ്പാട്,മഹല്ല് പ്രസിഡണ്ട് അബ്ബാസ്,സെക്രട്ടറി ലത്തീഫ്,വൈസ് പ്രസിഡണ്ട് അഹമ്മദ് കുട്ടി പിടി,സലാം ദാരിമി അടിവാരം,കുഞ്ഞഹമ്മദ്, അഹമ്മദ് കോയ, റഷീദ് കോയാസ്,അർഷാദ്,നിസാർ, അൻവർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്നും നാളെയുമായി നടക്കുന്ന ഉറൂസ് പരിപാടികളിൽ കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ,മുഹമ്മദ് ബാഖവി അൽ ഹൈത്തമി വാവാട് ,സ്വാലിഹ് നിസാമി എളേറ്റിൽ,എ കെ അബ്ദുസ്സലാം ദാരിമി,സാജിഹ് ഷമീർ അൽ അസ്ഹരി,മുഹമ്മദ് അഫ്സൽ സഖാഫി കാപ്പാട് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. അന്നദാന വിതരണം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിമുതൽ ആരംഭിക്കുമെന്ന് ഉറൂസ് സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.