കോഴിക്കോട് :മോഫ്യൂസൽ ബസ്സ്റ്റാൻഡിനു സമീപമുള്ള എസ്കലേറ്റർ ഉടൻ ശരിയാക്കുമെന്ന് മേയർ ബീന ഫിലിപ്പ് അറിയിച്ചു. എസ്കലേറ്ററിന്റെ തകരാറിലായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കാൻ ചുമതലപ്പെട്ട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടിന്തര പ്രാധാന്യത്തോടെ കണ്ട് പരമാവധി രണ്ടു മാസത്തിനകം എസ്കലേറ്റർ പ്രവർത്തനക്ഷമമാക്കാമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ അറിയിച്ചു.എസ്കലേറ്ററിൻ്റെ മൂന്ന് ചക്രങ്ങൾ തിരിക്കുന്ന ബെൽറ്റാണ് തകരാറിലായത്. ഇതു പരിഹരിക്കാൻ മൂന്ന് മാസത്തെ സമയമാണ് കമ്പനി ആവശ്യപ്പെട്ടത്. എന്നാൽ അടിന്തര പ്രാധാന്യത്തോടെ കണ്ട് പരമാവധി വേഗത്തിൽ എസ്കലേറ്റർ പ്രവർത്തനക്ഷമമാക്കാൻ കോർപറേഷൻ, കമ്പനി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. കേടുപാടുകൾ സംഭവിച്ച ചില ഭാഗങ്ങൾ അളവെടുത്ത് പുതുതായി നിർമിക്കേണ്ടതിനാലാണ് താമസം നേരിടുന്നതെന്ന് മേയർ പറഞ്ഞു.അഞ്ചുവർഷം മുമ്പാണ് സംസ്ഥാനത്തെ ആദ്യ എസ്‌കലേറ്റർ കം ഫൂട്ട്ഓവർ ബ്രിഡ്‌ജ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചത്