വയനാട്:ബത്തേരി ടൗണിൽ മദ്യപ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ കഴുത്തിന് വെട്ടേറ്റു. ബത്തേരി സ്വദേശി വിഷ്ണു(25) നാണ് കഴുത്തിന് വെട്ടേറ്റത്. പുത്തൻകുന്ന് കാര്യംപാതി ഉന്നതിയിലെ അപ്പു(29), നമ്പ്യാർകുന്ന് കുറുമകൊല്ലി ഉന്ന തിയിലെ വിഷ്ണു(31) എന്നിവരാണ് പരിക്കേറ്റ മറ്റ് രണ്ട് പേർ. ഗുരുതര പരിക്കേറ്റ വിഷ്ണു വിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേർ ബത്തേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ബാറിൽ വെച്ചുണ്ടായ വാക്കുതർക്കവും കയ്യേറ്റവുമാണ് സംഭവത്തിന് കാരണം.