വയനാട്:പിണങ്ങോട് തേവണയിൽ പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു. കോന്തേരി ബാബു- രജനി ദമ്പതികളുടെ മകൻ ആദിത്യൻ[12] ആണ് മരിച്ചത്. മൂന്ന് ദിവസ മായി പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെ അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണപ്പെടുകയായിരുന്നു.