തിരുവനന്തപുരം :ആശ പ്രവർത്തകർ നടത്തി വരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇനി രാപ്പകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നിരാഹാര സമരം ആരംഭിച്ച് 43 ആം ദിവസമാണ് സമരം അവസാനിപ്പിക്കുന്നത്.
വരുന്ന അഞ്ചാം തീയതിയാണ് സമരയാത്ര കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കുന്നത്. അതേസമയം ആശാപ്രവർത്തകരുടെ മെയ് ദിന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.സമരം തുടങ്ങി 80 ദിവസം പിന്നിട്ട ഇന്ന് രാപ്പകൽ യാത്രയുടെ ഫ്ളാഗ് ഓഫും നടന്നു. രാപ്പകൽ യാത്രയുടെ ക്യാപ്റ്റൻ എംഎ ബിന്ദുവിന് പ്രമുഖ ഗാന്ധിയൻ ഡോ. എംപി മത്തായി പതാക
കൈമാറി.
മെയ് അഞ്ച് മുതൽ 17
വരെയാണ് കാസർഗോഡ് നിന്ന്
തുടങ്ങി തിരുവനന്തപുരത്ത്
അവസാനിക്കുന്ന രാപ്പകൽ സമര യാത്ര.സാമ്രാട്ട് മൈതാനത്ത് വയനാട് സ്വദേശിയെ ആൾക്കൂട്ടം അക്രമിച്ച്കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യവിലോപം കാണിച്ചതിന് ഇൻസ്പെക്ടർ ഉൾപ്പെടെ പൊലീസ് സേനയിൽ മൂന്ന് പേരെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തു. മംഗളൂരു റൂറൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ പി.ചന്ദ്ര, കോൺസ്റ്റബിൾ യല്ലലിംഗ എന്നിവർക്ക് എതിരെയാണ് നടപടി.