അടിവാരം : രണ്ടുദിവസമായി നടന്നുവന്ന ചരിത്രപ്രസിദ്ധമായ ചുരത്തിൽ പള്ളി മക്കാം ഉറൂസ് സമാപിച്ചു, ഇന്ന് നടന്ന ദിക്ർ ദുആ മജ്ലിസിന് കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകി,സാജിഹ് ഷമീർ അൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി,സലാം ദാരിമി അടിവാരം, നിഷാദ് ദാരിമി,മഹല്ല് ഖത്തീബ് മുഹമ്മദ് സഖാഫി കാപ്പാട്,മഹല്ല് പ്രസിഡണ്ട് അബ്ബാസ്,സെക്രട്ടറി ലത്തീഫ്,അഹമ്മദ് കുട്ടി പി.ടി തുടങ്ങിയവർ നേതൃത്വം നൽകി.അന്നദാനച്ചടങ്ങിൽ ജാതി-മത ഭേദമെന്യേ നൂറുക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.
_