മാനന്തവാടി:വയനാട് മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ ഗവണ്മെന്റും, മന്ത്രിയും ഒന്നും ചെയ്യാതെ പറഞ്ഞു പറ്റിക്കുകയാണന്നു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് പറഞ്ഞു.
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം ബസ് അപകടം നടന്നപ്പോൾ പരിക്ക് പറ്റിയവരെ മറ്റു ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുകയാണ് ഉണ്ടായത്.ഇതിനെതിരെയുള്ള ശക്തമായ സമര പരിപാടിയുടെ ഭാഗമായി മറ്റെന്നാൾ ശനിയാഴ്ച രാവിലെ പത്തു മണിക്ക് മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്താൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി അസീസ് കോറോംസ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ എൻ.നിസാർ അഹമ്മദ്,വള്ളിയാട്ട് അബ്ദുള്ള ഹാജി സെക്രെട്ടറി വി.ആസ്സയ്നാർ ഹാജി,മണ്ഡലം,പഞ്ചായത്ത് ഭാരവാഹികളായപടയൻ മുഹമ്മദ്,അഹമ്മദ് മാസ്റ്റർ,റിൻഷാദു, ഡി.അബ്ദുല്ല,പി.കെ.അബ്ദുൾ അസീസ്,കൊച്ചി ഹമീദ്,ഉസ്മാൻ പള്ളിയാൽ,വി.അബ്ദുള്ള ഹാജി,നസീർ തിരുനെല്ലി,എം.സുലൈമാൻ ഹാജി,,ടി.മൊയ്‌ദു,പി.സി.ഇബ്രാഹിം ഹാജി,ജമാൽ,ഹാരിസ് കാട്ടിക്കുളം,പി.വി.എസ്.മൂസ്സ,അഷ്‌റഫ് പേരിയ,തുടങ്ങിയവർ സംസാരിച്ചു.