കൊച്ചി :വൈറ്റിലയിൽ സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തിൽ 11 യുവതികളെ ഹോട്ടലിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിലെ സ്പായുടെ മറവിലാണ് അനാശാസ്യം നടന്നിരുന്നതെന്നാണ് റിപ്പോർട്ട്.പോലീസിന്റെ ഡാൻസാഫ് സംഘമാണ് വൈറ്റിലയിലെ ഫോർസ്റ്റാർ ഹോട്ടലായ 'ആർട്ടിക്കി'ൽ ആദ്യം പരിശോധനയ്ക്കെത്തിയത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുകളെല്ലാം പോലീസിന്റെയും ഡാൻസാഫിൻന്റെയും നിരീക്ഷണത്തിലാണ്.
ഇതിനിടെയാണ് സംശയത്തെ തുടർന്ന് വൈറ്റിലയിലെ ഹോട്ടലിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഹോട്ടലിലെ സ്പായുടെ മറവിൽ അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇവിടെയുണ്ടായിരുന്ന 11 യുവതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്.
ഹോട്ടലിൽ ലഹരി ഉപയോഗമോ ഇടപാടുകളോ നടന്നിട്ടില്ലെന്നാണ് നിലവിൽ പോലീസ് നൽകുന്നവിവരം. അസി. കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഹോട്ടലിലെത്തിയിട്ടുണ്ട്. സ്പായിലുണ്ടായിരുന്നവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ചുവരികയാണ്.