പൊന്നാനി: പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്.പൊന്നാനി കുറ്റിപ്പുറം ബൈപ്പാസിൽ തവനൂർ പന്തേപാലത്ത് ആണ് അപകടം ഉണ്ടായത്.
തലശ്ശേരി, കോടിയേരി സ്വദേശി ഏലിയന്റവിടെ നിഖിലിൻ്റെ ഭാര്യ കൊല്ലം സ്വദേശിനി സിയ ആണ് മരണപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ തലശ്ശേരി സ്വദേശി ഏലിയന്റവിടെ നിഖിലിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രഥമ ചികിത്സക്ക് ശേഷം എടപ്പാൾ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു..സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കികയാണ്..