മാനന്തവാടി: വനത്തിൽ അതിക്രമിച്ച് കയറി തീയിട്ട സംഭവത്തിൽ നാലുപേർ റിമാണ്ടിൽ. വെള്ളമുണ്ട മംഗലശ്ശേരി ഉന്നതിയിലെ വിജയൻ (35), ബിജു (41), അനിൽ (22), ദാസൻ (28) എന്നിവരെയാണ് വനപാലകർ പിടികൂടിയത്. ഏപ്രിൽ 19 ന് മാനന്തവാടി റെയ്ഞ്ചിലെ വെള്ളമുണ്ട സെ ക്ഷനിലെ തവളപ്പാറയിലായിരുന്നു സംഭവം. വനംവകുപ്പ് നടത്തിയ അന്വേ ഷണത്തിലാണ് കഴിഞ്ഞ ദിവസം ഇവർ പിടിയിലായത്. മാനന്തവാടി റെയ് ഞ്ചർ റോസ് മേരി ജോസ്, വെള്ളമുണ്ട സെക്ഷൻ ഫോറസ്റ്റർ കെ.കെ. സുരേന്ദ്രൻ, ബി.എഫ്.ഒ.മാരായ കെ. മനോജ്, ബിജീഷ്, കൃഷ്ണനുണ്ണി, ശരത്, മുഹമ്മദ് ജാസിമം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Share