ന്യൂഡൽഹി: താജ്മഹലിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മരം മുറിക്കുന്നതിന് സുപ്രീംകോടതിയുടെ മുൻകൂർ അനുമതി വേണം. ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് 2015 മേയ് എട്ടിലെ ഉത്തരവ് ചൂണ്ടിക്കാട്ടി ഇക്കാര്യം ഊന്നിപ്പറഞ്ഞത്.
50ൽ കുറവ് മരം മുറിക്കാനും അനുമതി ആവശ്യമാണ്. സെൻട്രൽ എംപവേഡ് കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അനുമതി നൽകുക.
ഉത്തർപ്രദേശിലെ ആഗ്ര, ഫിറോസാബാദ്, മഥുര, ഹാഥറസ്, ഏറ്റ ജില്ലകളിലും രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലുമായി വ്യാപിച്ചു കിടക്കുന്ന 10,400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള താജ് ട്രപീസിയം സോൺ സംബന്ധിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി ബെഞ്ച്.താജ് ട്രപീസിയം സോണിൽ അഞ്ച് കിലോമീറ്ററിന് പുറത്താണെങ്കിൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ അനുമതി വേണം.