കോഴിക്കോട്:കോഴിക്കോട് കാപ്പാട് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കണ്ണൻകടവ് സ്വദേശി അൽത്താഫ്(23) നെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. വീട്ടിൽ നിന്നും ജോലിയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് സ്കൂട്ടറിലാണ് പോയതെന്ന് യുവാവിന്റെ ബന്ധു പറഞ്ഞുസ്കൂട്ടർ ഇന്ന് തുവ്വപ്പാറ ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്നും ചെരുപ്പ്, തോർത്ത്മുണ്ട് എന്നിവയും കണ്ടെത്തി. ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകിയത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
ഇയാളെ കണ്ടെത്തുന്നവർ കൊയിലാണ്ടി പോലീസിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. 9072051416.