മലപ്പുറം :പരപ്പനങ്ങാടി കൊടക്കാട് മണ്ണട്ടാപ്പാറ വട്ടോളി കുന്നിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. കൂട്ടു മൂച്ചിയിലെ ഓട്ടോ ഓടിക്കുന്ന ഉള്ളണം സ്വദേശി ഹസ്സൻ (59) ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.