പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള സംഘർഷം പാരമ്യത്തിൽ എത്തി നിൽക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആയുധ ഫാക്ടറികളിലെ അവധി റദ്ദാക്കി ഇന്ത്യ. രാജ്യത്തെ 12 ആയുധ നിർമ്മാണ ഫാക്ടറികളിലെ ദീർഘകാല അവധികളാണ് റദ്ദാക്കിയത്. രണ്ടുമാസം 2 ദിവസത്തിൽ കൂടുതൽ അവധി അനുവദിക്കില്ലെന്നും നിർദ്ദേശമുണ്ട്. ആയുധ ഉത്പാദനം വേഗത്തിലാക്കാനും നടപടിയെടുത്തിട്ടുണ്ട്.
ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ നയതന്ത്ര നടപടികൾ ശക്തമാക്കിയതിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത സാമ്പത്തി ഉപരോധം ഏർപ്പെടുത്താൻ ഇന്ത്യ നീക്കം നടത്തുന്നുണ്ട്. വാണിജ്യ ഇറക്കുമതി നിരോധനയം, കപ്പലുകളുടെ വിലക്കും പാകിസ്ഥാന് കനത്ത തിരിച്ചടിയായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാനെതിരെ സമ്മർദ്ദം ശക്തമാക്കിയേക്കും.
സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയിൽ വീണ്ടും പ്രകോപനവ്യമായി പാകിസ്ഥാൻ രംഗത്തെത്തി. സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിക്കാൻ ഇന്ത്യ ശ്രമിച്ചാൽ അണക്കെട്ട് തകർക്കുമെന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രി പറഞ്ഞു. അതേസമയം നയതന്ത്ര ചർച്ചകളിലൂടെ ഇരു രാജ്യങ്ങളും പരിഹാരം കാണണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇന്നലെ മുതൽ അറബിക്കടലിൽ ആരംഭിച്ച ഇന്ത്യൻ നാവികസേനയുടെ അഭ്യാസം മെയ് 7 വരെ തുടരും. യുദ്ധ സാഹചര്യങ്ങളിൽ മാത്രം നടത്തുന്ന സൈനിക അഭ്യാസമായ ലൈവ് ഫയറിങ് ഡ്രിൽ തുടരുമെന്ന് നാവികസേന അറിയിച്ചു. അതിനിടെ രാജസ്ഥാൻ അതിർത്തി കടന്ന പാക് റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തു.