.കോഴിക്കോട് :ജില്ലാ ഫെൻസിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫെൻസിങ് അവധിക്കാല പരിശീലന ക്യാമ്പ് എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ ഫെൻസിങ് അസോസിയേഷൻ ചെയർമാൻ കെ. മുസ്തഫ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസോസിയേഷൻ പ്രസിഡന്റ് പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഡെപ്യൂട്ടി എച്ച്. എം പി. പി മുഹമ്മദ് ഇസ്മായിൽ മുഖ്യാതിഥിയായിരുന്നു. പി. കെ അബ്ദുൽ ജലീൽ, പി. ടി അബ്ദുൽ അസീസ്, എം. പി മുഹമ്മദ് ഇസ്ഹാഖ്, പി. പി ബഫീർ, പി. കെ സുകുമാരൻ, കെ. കെ ഖമറുദ്ധീൻ, കെ. അബ്ദുൽ മുജീബ്, മുഹമ്മദ് റിഷാൻ, ഷാജു തോമസ്, ഷബീർ ചുഴലിക്കര, സി. പി സജീർ, ഷാനവാസ് പുല്ലടി എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഫെൻസിങ് അസോസിയേഷൻ സെക്രട്ടറി സി. ടി ഇൽയാസ് സ്വാഗതവും പി. പി ഷഹർബാനു നന്ദിയും പറഞ്ഞു.