കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്പെഷൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ പേരൂർ കല്ലുവിള പുത്തൻ വീട്ടിൽ ഓമനക്കുട്ടനെയാണ് (52) മരിച്ച നിലയിൽ കണ്ടെത്തിയത്.
അടുക്കളയോട് ചേർന്നുള്ള ഷെഡിൽ ഇന്നലെ പുലർച്ചെ ആറിനാണ് ഓമനക്കുട്ടനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. കിളികൊല്ലൂർ പൊലീസ് കേസെടുത്തു. ഭാര്യ: ഗീത. മക്കൾ: അനന്തകൃഷ്ണൻ, ദേവിക.