വടകര: കുട്ടോത്ത് അയൽവാസികളായ മൂന്നുപേരെ കത്തുകൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതി റിമാൻഡിൽ.
മലച്ചാൽ പറമ്പത്ത് ഷനോജിനെയാണ് വടകര കോടതി റിമാൻഡ് ചെയ്‌തത്. ശനിയാഴ്‌ച്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ശശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്നുപേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ആക്രമണത്തിനുശേഷം വീട്ടിൽ തന്നെയുണ്ടായിരുന്ന പ്രതിയെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.