പുതുപ്പാടി: മാരക ലഹരികളിൽ നിന്നും നാടുകളെ മോചിപ്പിക്കാൻ ആ നാട്ടിലെ മഹല്ല് കമ്മറ്റികൾക്കും വലിയ ഉത്തരവാദിത്വം നിർവ്വഹിക്കാൻ കഴിയുമെന്ന് പെരുമ്പള്ളി മഹല്ല് ലഹരി വിരുദ്ധ യോഗം അഭിപ്രായപ്പെട്ടു.
പ്രമുഖ പാരൻ്റിംഗ് കോച്ചിംഗ് ട്രൈയ്നർ ഹുസൈൻ മാസ്റ്റർ ഓമശ്ശേരി ക്ലാസ് അവതരിപ്പിച്ചു,
മഹല്ല് പ്രസിഡണ്ട് മലമുഹമ്മദ് അധ്യക്ഷം വഹിച്ച യോഗത്തിൻ്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് ആരിഫ് ദാരിമി നിർവ്വഹിച്ചു. സഹ്ദുദ്ധീൻ ഫാളിലി, മേലേടത്ത് അബ്ദുറഹിമാൻ, എന്നിവർ സംസാരിച്ചു. സി ശംസുദ്ധീൻ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു
മഹല്ല് സിക്രട്ടറി പി.എം ഉമർ മുസ്ലിയാർ, സ്വാഗതവും പി.കെ ബഷീർ നന്ദിയും പറഞ്ഞു