കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തിനുശേഷം സുരക്ഷാപരിശോധനകള്‍ നടക്കുന്നതിനിടെ കെട്ടിടത്തിന്റെ 2, 3, 4 നിലകളില്‍ വീണ്ടും രോഗികളെ പ്രവേശിപ്പിച്ചതില്‍ മന്ത്രി വീണാജോർജ് വിശദീകരണം തേടി.
മെഡിക്കല്‍ കോളേജ് സൂപ്രണ്ടില്‍നിന്നു വിശദീകരണം ആവശ്യപ്പെടാൻ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നല്‍കുകയായിരുന്നു. സുരക്ഷ ഉറപ്പാക്കിയതിനുശേഷമേ രോഗികളെ പ്രവേശിക്കാവൂവെന്ന് കഴിഞ്ഞദിവസം കോഴിക്കോടു നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.