തൃക്കുളം അമ്പലപ്പടിയിലെ അമ്മയുടെ സ്‌ഥലത്ത് മകൻ സുരേഷ് കുമാർ പണിത വീട് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റവന്യൂ വകുപ്പ് അധികൃതരും പൊലീസും ചേർന്ന് അമ്മക്ക് നൽകി. തൃക്കുളം അമ്പലപ്പടി സ്വദേശി 78 കാരി രാധയെയാണ് ഏക മകൻ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നത്. തുടർന്ന് രാധ ആർ.ഡി.ഓയെ സമീപിച്ചു.
2021-ൽ ആർ.ഡി.ഒ അമ്മക്ക് അനുകൂലമായി അമ്പലപ്പടിയിലെ വീട്ടിൽ താമസിക്കാൻ ഉത്തരവിറക്കി. ഇത് മകൻ ചോദ്യം ചെയ്ത് ജില്ലാ കലക്ടറെ സമീപിച്ചു. 2023-ൽ ജില്ലാ കലക്ടറുടെ ഉത്തരവും അമ്മക്ക് അനുകൂലമായുണ്ടായി. തുടർന്ന് മകൻ ഹൈക്കോടതിയെ സമീപിച്ചു. 2025-ൽ ഹൈക്കോടതിയും അമ്മക്ക് അനുകൂലമായി വിധിച്ചു.ഇതോടെ കഴിഞ്ഞ മാസം 28-ന് തിരൂരങ്ങാടി തഹസിൽദാർ പി.
സാദിഖിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അമ്മക്ക് വീട് ലഭ്യമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.
എന്നാൽ സാധനങ്ങൾ മാറ്റാൻ സമയം വേണമെന്ന ആവശ്യം പരിഗണിച്ച് അഞ്ച് ദിവസത്തെ സമയം അനുവദിച്ചു മടങ്ങിയതായിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ സബ് കലക്ടർ ദിലീപ് കെ കൈനിക്കരയുടെ നേത്യത്വത്തിൽ റവന്യൂ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും തിരൂരങ്ങാടി എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹവും വീട്ടിലെത്തി. വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും വീട്ടിലുണ്ടായിരുന്ന പേരമകൾ വാതിൽ തുറക്കാൻ തെയ്യാറായില്ല.
ഇതോടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ ഉദ്യോഗസ്‌ഥ സംഘം വീടിനകത്ത് കയറുന്നത് അറിഞ്ഞ വീടിന്റെ അകത്തുണ്ടായിരുന്ന പേരമകൾ വീടിന്റെ മുകളിലെ നിലയിലെ റൂമിൽ കയറി വാതിലടച്ചു.
ആ റൂമിന്റെയും പുട്ട് പൊളിച്ച് ഇവരെ പുറത്താക്കിയ ശേഷമാണ് അമ്മയെ വീട്ടിലേക്ക് കയറ്റിയത്.
ഉദ്യോഗസ്ഥരുടെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിന് വിദ്യാർത്ഥിയായ പത്തൊൻപത് കാരിയെ പൊലീസ് അറസ്‌റ്റ് ചെയ്ത
ശാരീരിക ആക്രമണവും മറ്റും കാരണം ഏഴ് വർഷത്തോളമായി മകളുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും മകന്റെയും കുടുംബത്തിന്റെയും ഭാഗത്ത് നിന്നും ശാരീരിക ആക്രമണവും മാനസിക ആക്രമണവും ഉണ്ടായിരുന്നതായും വയോധികരായ മാതാപിതാക്കളെ നോക്കാത്ത എല്ലാ മക്കൾക്കും ഇതൊരു പാഠമാണെന്നും വീട്ടിൽ തിരികെ ലഭിച്ച അമ്മ പറഞ്ഞു.