താമരശ്ശേരി : സമൂഹത്തിൽ വർധിച്ചു വരുന്ന അന്ധവിശ്വാസ ദുരാചാരങ്ങൾക്കും ഭീതി പരത്തുന്ന ലഹരി വ്യാപനത്തിനുമെതിരെ ചേർന്നുനിന്നുള്ള ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് ഈങ്ങാപ്പുഴയിൽ നടന്ന കെ എൻ എം താമരശ്ശേരി മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു.
വിനാശം സൃഷ്ടിക്കുന്ന ലഹരി വിൽപനക്കും ഉപയോഗത്തിനുമെതിരെ ശക്തമായ നടപടിയും ജാഗ്രതയുമുണ്ടാവണം.
ചരിത്രത്തിൽ നിന്നും പാഠമുൾക്കൊണ്ട് നവോഥാനത്തിൻ്റെയും നന്മയുടെയും വഴിയിൽ പ്രമാണങ്ങൾ മുറുകെപ്പിടിച്ചു കൊണ്ടുള്ള മുന്നേറ്റമുണ്ടാവണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കോഴിക്കോട് സൗത്ത് ജില്ലാ കെ എൻ എം സെക്രട്ടരി സുബൈർ മദനി നരിക്കുനി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി മണ്ഡലം കെ എൻ എം പ്രസി: ഷാജി മണ്ണിൽ കടവ് അധ്യക്ഷത വഹിച്ചു. അബൂട്ടി അറ്റ്ലസ് ഈങ്ങാപ്പുഴ, എൻ.പി. അബ്ദുറസാഖ് മാസ്റ്റർ, വി.കെ. മുഹമ്മദ് മാസ്റ്റർ, അബ്ദുറഹിമാൻ അടിവാരം, മുഹമ്മദലി കട്ടിപ്പാറ എന്നിവർ പ്രസീഡിയം അലങ്കരിച്ചു. കെ എൻ എം സംസ്ഥാന കമ്മിറ്റി അംഗം അബ്ദുറസാഖ് കൊടുവള്ളി, പൂനൂർ മണ്ഡലം പ്രസി: എം സി അബ്ദുറഹിമാൻ മാസ്റ്റർ, സംസ്ഥാന കൗൺസിലർ കെ എം അഷ്റഫ്, കൊടുവള്ളി മണ്ഡലം സെക്രട്ടറി അബ്ദുസ്സലാം പുത്തൂർ, താമരശ്ശേരി മണ്ഡലം ട്രഷറർ എം പി അബ്ദുൽ മജീദ് മാസ്റ്റർ, എം എസ് എം കാമ്പസ് വിംഗ് സെക്രട്ടറി ഷിബിലി മുഹമ്മദ് , മുഹമ്മദ് കോയ അടിവാരം എന്നിവർ ആശംസാപ്രസംഗം നടത്തി. " നവോഥാനം പ്രവാചക മാതൃക, " " കുടുംബം ശാന്തിയും വീണ്ടെടുപ്പും " എന്നീ വിഷയങ്ങളിൽ നസ്റുദ്ദീൻ റഹ്മാനി ,ഷാഹിദ് മുസ്ലിം ഫാറൂഖി എന്നിവർ ക്ലാസെടുത്തു. മണ്ഡലം ദഅവാ വിംഗ് ചെയർമാൻ സുലൈമാൻ മുസ്ല്യാർ ചൊക്ലി സമാപന പ്രഭാഷണം നടത്തി. കെ എൻ എം താമരശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പി പി അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും സെക്രട്ടറി സൈതലവി ഈങ്ങാപ്പുഴ നന്ദിയും പറഞ്ഞു.