കൊണ്ടോട്ടി : ഈ വര്‍ഷത്തെ ഹജ്ജിനു മുന്നോടിയായി കരിപ്പൂരില്‍ വെള്ളിയാഴ്ചയും കണ്ണൂരില്‍ ശനിയാഴ്ചയും ക്യാമ്പുകള്‍ സജീവമാകും.
കരിപ്പൂരിലെ പുറപ്പെടല്‍ കേന്ദ്രത്തിലേക്ക് നിയോഗിക്കപ്പെട്ട കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥർ കരിപ്പൂരിലെ ഹജ്ജ് ഹൗസിലെത്തി. ഹഷം അഹമ്മദ് പര്‍ക്കാര്‍, അഹമ്മദ് ശൈഖ്, അബ്ദുല്‍ വാഹിദ് മുഖദ്ദം എന്നിവരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംഘത്തിലുള്ളത്.
യാത്രക്കും ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും ഹജ്ജ് സെല്‍ പ്രവര്‍ത്തനവും സംഘം വിലയിരുത്തി. ഹജ്ജ് ഹൗസില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധി സംഘത്തിന്റെ പ്രത്യേക ഓഫിസും പ്രവര്‍ത്തനം തുടങ്ങി. ഇവിടെനിന്ന് വിമാന ബുക്കിങ് നടപടികള്‍ ആരംഭിച്ചു.
ആദ്യ ബുക്കിങ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത് നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി ഇന്‍ചാര്‍ജ് ഹഷം അഹമ്മദ് പര്‍ക്കാര്‍, പി.കെ. അസയിന്‍, പി.കെ. മുഹമ്മദ് ഷഫീഖ്, കെ.പി. നജീബ്, എന്‍.പി. സൈതലവി, സിറാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.