കാസർഗോഡ് :ചിറ്റാരിക്കൽ കമ്പല്ലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കമ്പല്ലൂരിൽ ഫാൻസി കട നടത്തുന്ന സിന്ധു മോൾ (34) ആണ് ആക്രമണത്തിന് ഇരയായത്.കടയിലിരിക്കുകയായിരുന്ന സിന്ധു മോളുടെ ദേഹത്തേക്ക് കമ്പല്ലൂർ സ്വദേശിയായ രതീഷ് ആണ് ആസിഡ് ഒഴിച്ചത്. ഇയാളെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.