തിരുവനന്തപുരം :സംസ്‌ഥാനത്ത് ഇക്കുറി കാലവര്‍ഷം നേരത്തെ എത്തിയേക്കും. പതിമൂന്നോടു കൂടി കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
അങ്ങനെ വന്നാല്‍ ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളില്‍ കേരളത്തിലും മഴ എത്തും. കടുത്ത ചൂടിന്റെ പശ്‌ചാത്തലത്തില്‍ തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം ശരാശരിയിലും അധികമായിരിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്‌ഥാ കേന്ദ്രം സുചന നല്‍കുന്നു.