ചാലിയത്ത് നിന്നും ബേപ്പൂരിലേക്ക് പോകാൻ കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള ഏഴുപേർക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ബുധനാഴ്‌ച വൈകുന്നേരെ ആറുമണിയോടെയാണ് സംഭവം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട മുഹമ്മദ് ഹനീഫയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
ജങ്കാറിലേക്ക് കയറാനായി പിറകോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് തലകീഴായി പുഴയിൽ ചെന്ന് പതിക്കുകയായിരുന്നു. നാട്ടുകാരും കോസ്റ്റൽ പൊലീസും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സ് യൂനിറ്റും സ്ഥലത്തെത്തിയിരുന്നു.