സൈക്കിളിൽ ലോകംചുറ്റി പ്രസിദ്ധനായ മലയാളി അയ്യാരിൽ എ.കെ. അബ്ദുറഹ്മാൻ അന്തരിച്ചു

May 8, 2025, 1:26 p.m.

.

കൊടുങ്ങല്ലൂർ: സൈക്കിളിൽ ലോകംചുറ്റി പ്രസിദ്ധനായ മലയാളി കൊടുങ്ങല്ലൂർ എറിയാട് സ്വദേശി എ.കെ.എ. റഹ്മാൻ എന്ന അയ്യാരിൽ എ.കെ. അബ്ദുറഹ്മാൻ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊടുങ്ങല്ലൂർ കാരൂർ മഠത്തിന് സമീപമുള്ള വീട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് വീട്ടിൽ നിന്ന് ചേരമാൻ ജുമാ മസ്ജിദിൽ എത്തിക്കുന്ന ഭൗതികശരീരം ചേരമാൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.അസാധാരണമായ പലതും ഉൾചേർന്ന സവിശേഷ ജീവിതത്തിലെ ഓർമകൾ സമൂഹത്തിന് സമർപ്പിച്ചാണ് എ.കെ.എ. റഹ്മാന്റെ അന്ത്യയാത്ര. 'സൈക്കിളിൽ ലോകം ചുറ്റിയ സഞ്ചാരി' എന്ന വിശേഷണമാണ് ഇതിൽ പ്രധാനം. ഈ അത്ഭുതത്തോടൊപ്പം കൗതുകങ്ങളും നിറഞ്ഞതാണ് പ്രായാധിക്യത്തിലും ഊർജസ്വലമായ മനസോടെ ലോകത്തെത്തും സമുഹത്തെയും വീക്ഷിച്ചിരുന്ന റഹ്മാന്റെ ജീവിതം.

ജീവിത സഞ്ചാരത്തിനിടയിലും മനസിൽ തടയുന്ന ആശയങ്ങൾ തൻ്റേതായ ഭാഷയിൽ പുസ്തകങ്ങളാക്കി മാറ്റുക റഹ്മാന്റെ ഇഷ്ടങ്ങളിലൊന്നായിരുന്നു. ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന ചെറുപുസ് തകങ്ങൾ ഈ ലോക സഞ്ചാരി സൈക്കിളിൽ സഞ്ചരിച്ചും മറ്റുവഴികളിലൂടെയും തൻ്റെ വായന വൃന്ദങ്ങളിലെത്തിക്കുമായിരുന്നു. 2019ൽ കൊടുങ്ങല്ലൂരിൽ റഹ്മാന് നൽകിയ പൗരസ്വീകരണ ചടങ്ങ് 200-ാമത്തെ പുസ് കത്തിന്റെ പ്രകാശന വേദി കൂടിയായിരുന്നു.സാർവലൗകിക ആശയങ്ങൾ സമന്വയിക്കുന്ന വ്യക്‌തിത്വമായ റഹ്മാന്റെ ചെറിയ പുസ്‌തകങ്ങൾ വലിയ ആശയങ്ങളുടെ ലോകമാണെന്നാണ്' ചടങ്ങിൽ ജസ്‌റ്റിസ് കെ. സുകുമാരൻ അഭിപ്രായപ്പെട്ടത്. റഹ്മാൻ്റെ സഞ്ചാര വിവരണമായ രണ്ട് പുസ്‌തകങ്ങളുടെ അവതാരിക എഴുതിയത് സി. അച്യുതമേനോനും പ്രകാശനം നിർവഹിച്ചത് സുകുമാർ അഴീക്കോടുമാണ്.

1983 മുതൽ 1988 വരെയായിരുന്നു സൈക്കിളിൽ അഞ്ച് ഭൂഖണ്ഡങ്ങൾ ചുറ്റിയ റഹ്മാന്റെ ലോകസഞ്ചാരം. കെനിയയിൽ നിന്നായിരുന്നു തുടക്കം. ധനതത്വശാസ് ത്രത്തിൽ എം.എ. ബിരുദാനന്തര ബിരുദധാരിയായ റഹ്മാൻ ജോലി അന്വേഷണത്തിനിടെയാണ് കെനിയയിൽ എത്തിയത്. എളുപ്പം അധ്യാപക ജോലി കിട്ടുമെന്നറിഞ്ഞാണ് അങ്ങോട്ട് പോയത്,. എന്നാൽ ജോലി ലഭിച്ചില്ല. ഒടുവിൽ അവിടെ ചുറ്റി തിരിയുന്നതിനിടെ ജയിലിലുമായി. ഒടുവിലൊരു ഉദ്യോഗസ്ഥൻ റഹ്മാന്റെ കാര്യങ്ങൾ അറിഞ്ഞതോടെ വിട്ടയച്ചു.ഇതിനിടെയാണ് കെനിയയിൽ വെച്ച് സൈക്കിളിൽ ലോകം ചുറ്റാനിറങ്ങിയ ആന്ധ്രാപ്രാദേശ് സ്വദേശി മോഹൻകുമാറിനെ പരിചയപ്പെട്ടത്. ആ പ്രചോദനത്തിൽ നിന്നായിരുന്നു ലോക സൈക്കിൾ യാത്രയുടെ തുടക്കം. കെനിയ, ഉഗാണ്ട, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഇരുവരും ഒന്നിച്ചാണ് സൈക്കിളിൽ കറങ്ങിയത്. തുടർന്ന് റഹ്മാൻ തനിച്ചായിരുന്നു സഞ്ചാരം. പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിൽ ആദ്യഘട്ടയാത്ര അവസാനിപ്പിച്ച റഹ്മാൻ നാട്ടിലേക്ക് തിരിച്ചു. എന്നാൽ, യാത്രാനുഭവങ്ങളിൽ വെമ്പുന്ന മനസുമായി കഴിഞ്ഞ റഹ്മാൻ അധികം കഴിയും മുമ്പേ പാകിസ്താൻ വഴി ലോകസഞ്ചാരം തുടർന്നു.അമേരിക്കയും ഇംഗ്ലണ്ടും ഉൾപ്പെടെ സഞ്ചരിച്ചായിരുന്നു ഈ ലോക സഞ്ചാരിയുടെ മടക്കം. യാത്രക്കിടയിൽ എട്ട് രാജ്യങ്ങളിലെ വ്യത്യസ്‌തമായ റമദാൻ അനുഭവങ്ങളും ഒരിക്കൽ അദ്ദേഹം പങ്കുവെക്കുകയുണ്ടായി. നാട്ടിലെത്തി കൊടുങ്ങല്ലൂരിൽ പണികഴിപ്പിച്ച വീടിന് 'യാത്ര' എന്നാണ് അദ്ദേഹം നാമകരണം ചെയ്തത്. തിക്താനുഭവങ്ങളും പ്രതിസന്ധികളും അതിജീവിച്ചും സന്തോഷകരമായ അനുഭവങ്ങൾ നെഞ്ചേറ്റിയും ലോക ജീവിതത്തെയും സംസ്കാരത്തെയും തൊട്ടറിഞ്ഞ ആ ലോക യാത്രികനെ ജന്മനാട് എന്നും അത്ഭുതത്തോടെയായിരുന്നു കണ്ടത്.

പ്രായാധിക്യം ശരീരത്തെ ക്ഷീണിപ്പിക്കുന്നത് വരെ നാട്ടിലും തന്റെ സന്തത സഹചാരിയായ സൈക്കിളിൽ ചുറ്റി കറങ്ങിയിരുന്ന എ.കെ.എ. റഹ്മാൻ നാട്യങ്ങളില്ലാത്ത നാട്ടുകാരനായിരുന്നു. കൊടുങ്ങല്ലൂരിൽ നിന്നും പുറത്തിറക്കിയിരുന്ന 'ദേശീയോദ്ഗ്രഥനം' എന്ന പ്രസിദ്ധികരണത്തിന്റെ പത്രാധിപരായിരുന്നു. ഭാര്യ കാട്ടകത്ത് കൊല്ലിക്കുറ ആശ. മക്കൾ: സുനീർ, അജീർ മരുമക്കൾ: സെറീന, ഫസിയ,


MORE LATEST NEWSES
  • റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോൺ ആക്രമണം; ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
  • നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ
  • സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
  • ജെയ്ഷെ മുഹമ്മദിന്റെ തലവൻ അബ്ദുൽ റഊഫ് അസ്ഹർ ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
  • മരണവാർത്ത
  • മലപ്പുറം സ്വദേശി അജ്‌മാനിൽ ഹൃദയാഘാതംമൂലം മരണപെട്ടു
  • ഇന്ത്യയുടെ തിരിച്ചടി പൂർണത്തെ വിട്ടയച്ച ശേഷം മതിയായിരുന്നു; ആശങ്കയറിയിച്ച് പാക് കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യ
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
  • അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; കുപ് വാര അടക്കം നാലിടത്ത് ഷെല്ലാക്രമണം;
  • ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ഡ്രെെവര്‍ക്ക് രക്ഷകരായി ചുരം ബ്രിഗേഡ് പ്രവര്‍ത്തകര്‍*
  • മകൻ പിതാവിനെ വെട്ടിക്കൊന്നു
  • പതങ്കയത്ത് ഇതുവരെ പൊലിഞ്ഞത് ഇരുപത്തിനാലുപേരുടെ ജീവനെന്ന് കണക്ക്.
  • വത്തിക്കാനിൽ കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല
  • പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു
  • രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
  • ഇനി ആക്രമണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചിടിക്കും, നിലപാട് അറിയിച്ച് ഇന്ത്യ
  • വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്
  • യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു
  • സംസ്ഥാനത്തെ മോക് ഡ്രിൽ അവസാനിച്ചു കോഴിക്കോട് കോർപ്പറേഷനിൽ ആശയകുഴപ്പം
  • വടകരയിൽ കുറുക്കന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
  • പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
  • പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
  • ഇന്ത്യ-പാക്ക് സംഘർഷം: ദുബായിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി
  • വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. മുൻ സുഹൃത്ത് കസ്റ്റഡിയിൽ
  • ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി
  • ദമ്പതികളെ ആക്രമിക്കാൻ ശ്രമിച്ച യുവാവി നെ ചോദ്യം ചെയ്‌ത കൗൺസിലർക്ക് ക്രൂരമർദ്ദനം.
  • ഭീകരതയ്ക്കെ‌തിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ഖത്തർ
  • കാശ്മീർ കാണാൻ പോയ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
  • തൃശൂർ പൂരം എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി
  • കരിപ്പൂരില്‍ ഹജ്ജ് ക്യാമ്പിന് വെള്ളിയാഴ്ച തുടക്കം
  • ഇന്ത്യ പാക് ഏറ്റുമുട്ടല്‍; ലോകത്തിന് താങ്ങാനാവില്ല;യു എന്‍
  • സൈന്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് രാഹുൽ ഗാന്ധി ; ഓപ്പറേഷൻ സിന്ദൂരിനെ ആവേശത്തോടെ സ്വാഗതം ചെയ്ത് പ്രതിപക്ഷം
  • ചിരട്ട വെറുതെ കളയേണ്ട; മൊത്ത വില 31 രൂപയായി
  • നിയന്ത്രണരേഖയിൽ പാക് വെടിവെപ്പ്, മൂന്ന് സിവിലിയന്മാർ കൊല്ലപ്പെട്ടു; വിമാനത്താവളങ്ങൾ അടച്ചു; സർവീസുകൾ റദ്ദാക്കി, കനത്ത ജാഗ്രതയിൽ ഇന്ത്യ
  • നിയന്ത്രണരേഖയിൽ കനത്ത ഏറ്റുമുട്ടൽ; പാക് പ്രകോപനത്തിൽ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
  • 602 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധ്യക്ഷ സ്ഥാനത്ത് വനിതകള്‍; സംവരണ സീറ്റുകളില്‍ ഉത്തരവായി
  • ഡ്രൈവർ ഉറങ്ങിപ്പോയി. ഇന്നോവ കാർ കടയിലേക്ക് ഇരച്ചു കയറി രണ്ടുപേർക്ക് പരിക്ക്
  • മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം പ്രതി പിടിയിൽ
  • പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയുടെ ആക്രമണം
  • തെരുവുവിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.
  • ആക്രി ഗോഡൗണിന് തീപിടിച്ചു
  • താമരശ്ശേരിയിൽ വൻ കുഴൽപ്പണ വേട്ട.
  • കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു
  • പഹൽഗാം ഭീകരാക്രമണം; ഭീകര സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ.
  • വിശ്വാസ വൈകൃതങ്ങൾക്കും ലഹരിവ്യാപനത്തിനുമെതിരെ ചേർന്നു നിന്ന് മുന്നേറുക കെ എൻ എം
  • പ്ലസ് വൺ പ്രവേശനം: അപേക്ഷകൾ ഓൺലൈനായി മേയ് 14 മുതൽ