കോഴിക്കോട്:കോഴിക്കോട് മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് മാവൂർ തെങ്ങിലക്കടവ് സ്വദേശി നാഗേഷിനെയാണ് (33) കസബ പോലീസ് അറസ്റ്റ് ചെയ്തത്അന്തർജില്ലാ മോഷ്‌ടാവായ നാഗേഷ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ മാനാഞ്ചിറയിലുള്ള ഓഫീസിൻ്റെ വാതിലിലെ പൂട്ട് പൊളിച്ചാണ് ഇയാൾ മോഷണം നടത്തിയത്. ഓഫീസിനകത്ത് കടന്ന് ഇവിടെയുണ്ടായിരുന്ന ലാപ്ടോപ്പുമായി കടന്നുകളയുകയായിരുന്നു.
മോഷണം, പിടിച്ചുപറി, ലഹരി ഉപയോഗം തുടങ്ങിയ കുറ്റങ്ങളുടെ പേരിൽ കണ്ണൂർ, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഇയാളുടെ പേരിൽ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ ജില്ലാ ജയിലിലായിരുന്ന നാഗേഷ് കഴിഞ്ഞ മാസമാണ് അവിടെ നിന്ന് പുറത്തിറങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാനഡ്