മലപ്പുറം : കോട്ടക്കൽ എടരിക്കോട് ഹൈവേയിൽ ബ്രേക്ക് നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി
അപകടം. നിരവധി കാറുകളിലും ബൈക്കുകളിലും ഇടിച്ച് വൻ അപകടം അപകടത്തിൽ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും പോലീസുകാരും അപകട മേഖലയിൽ സജീവ രക്ഷാ നടത്തിക്കൊണ്ടിരിക്കുന്നു.