ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം

May 9, 2025, 6:48 a.m.

മലപ്പുറം: മലപ്പുറം ജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്‍റ്  സോണുകളായി ജില്ലാ കളക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചു. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), താണിയപ്പൻ കുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് (വാർഡ് 9), മലയിൽ (വാർഡ് 11), നീരടി (വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി (വാർഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോൾ (വാർഡ് 6) എന്നിവയാണ് കണ്ടെയ്ൻമെന്‍റ്  സോണുകളാക്കിയത്. 

രോഗ വ്യാപനം തടയാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനുമാണ് ഈ വാർഡുകളെ കണ്ടെയ്ൻമെന്‍റ്  സോണുകളാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം. കണ്ടെയ്ൻമെന്‍റ് സോണുകളാക്കിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്നും മദ്രസ്സകൾ, അംഗനവാടികൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ലെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. എന്നാൽ വ്യാപാരസ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടില്ല. 
 
ഈ വാർഡുകൾക്ക് പുറമെ ജില്ലയിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം. പൊതുജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ട്യൂഷൻ സ്ഥാപനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും നിർബന്ധമായും മാസ്‌ക് ധരിച്ചിക്കണം. കൂടിച്ചേരലുകൾ പരമാവധി കുറച്ച് സാമൂഹിക അകലം പാലിക്കണം. പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാതെ ഒരു രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടണം. പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. 

പനി, ചർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483 2736320, 0483 2736326 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്. ജില്ലയിൽ നടന്നുവരുന്ന ഉത്സവങ്ങൾ, മേളകൾ എന്നിവയോട് അനുബന്ധിച്ചുള്ള പ്രദർശന മേളകളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുമ്പോൾ മാസ്‌ക് ധരിച്ചും അണുവിമുക്തമാക്കിയിട്ടും മാത്രമേ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് സംഘാടകർ നിർബന്ധമായും ഉറപ്പ് വരുത്തണം. ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണം. ജനങ്ങൾ സഹകരിക്കണമെന്നും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി


MORE LATEST NEWSES
  • പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.
  • ഷഹബാസ് വധം; പ്രതികളുടെ എസ് എസ് എൽ സി പരീക്ഷ ഫലം തടഞ്ഞുവെച്ചു
  • എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു
  • ഐ.പി.എൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി റിപ്പോർട്ട്
  • രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
  • നിപ ബാധിച്ച യുവതി ഗുരുതരാവസ്ഥയിൽ; സമ്പർക്കപ്പട്ടികയിൽ 49 പേർ, റൂട്ട്മാപ്പ് പുറത്ത് വിട്ടു
  • സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം.
  • കൺട്രോൾ റൂം തുറന്നു.
  • ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു
  • സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു.
  • ജമ്മുവിൽ വീണ്ടും പാകിസ്താൻ പ്രകോപനം; ഡ്രോണുകൾ തകർത്തു
  • അയല്‍വാസികളായ യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
  • കശ്മീരിൽ കുടുങ്ങി മലയാളി സഞ്ചാരികൾ
  • എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം
  • സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കിയ കേസിലെ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
  • അപകടം തുടർക്കഥ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷ
  • യുവതിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു; മുങ്ങിയ യുവാവ് പിടിയിലായി
  • യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകം'; ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ
  • ജമ്മുകശ്മീരിൽ വീണ്ടും പാക് പ്രകോപനം; സാംബയിൽ രൂക്ഷമായ ഷെൽ ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
  • വേട്ടക്ക് പോയ യുവാവിന് വേടിയേറ്റു
  • എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ബ്രേക്ക് നഷ്ടപ്പെട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം
  • നിപ; മലപ്പുറത്ത് എല്ലാവരും മാസ്ക് ധരിക്കണം
  • സൗദിയിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുബം
  • മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ.
  • സണ്ണി ജോസഫ് പുതിയ KPCC പ്രസിഡൻ്റ്
  • രാവിലെ കൂടിയ സ്വര്‍ണവില ഉച്ചയ്ക്ക് കുത്തനെ ഇടിഞ്ഞു
  • നിലമ്പൂര്‍ കരിമ്പുഴയില്‍ ‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം
  • റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോൺ ആക്രമണം; ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
  • നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ
  • സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
  • ജെയ്ഷെ മുഹമ്മദിന്റെ തലവൻ അബ്ദുൽ റഊഫ് അസ്ഹർ ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
  • മരണവാർത്ത
  • മലപ്പുറം സ്വദേശി അജ്‌മാനിൽ ഹൃദയാഘാതംമൂലം മരണപെട്ടു
  • സൈക്കിളിൽ ലോകംചുറ്റി പ്രസിദ്ധനായ മലയാളി അയ്യാരിൽ എ.കെ. അബ്ദുറഹ്മാൻ അന്തരിച്ചു
  • ഇന്ത്യയുടെ തിരിച്ചടി പൂർണത്തെ വിട്ടയച്ച ശേഷം മതിയായിരുന്നു; ആശങ്കയറിയിച്ച് പാക് കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യ
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
  • അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; കുപ് വാര അടക്കം നാലിടത്ത് ഷെല്ലാക്രമണം;
  • ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ഡ്രെെവര്‍ക്ക് രക്ഷകരായി ചുരം ബ്രിഗേഡ് പ്രവര്‍ത്തകര്‍*
  • മകൻ പിതാവിനെ വെട്ടിക്കൊന്നു
  • പതങ്കയത്ത് ഇതുവരെ പൊലിഞ്ഞത് ഇരുപത്തിനാലുപേരുടെ ജീവനെന്ന് കണക്ക്.
  • വത്തിക്കാനിൽ കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല
  • പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു
  • രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
  • ഇനി ആക്രമണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചിടിക്കും, നിലപാട് അറിയിച്ച് ഇന്ത്യ
  • വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്
  • യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു
  • സംസ്ഥാനത്തെ മോക് ഡ്രിൽ അവസാനിച്ചു കോഴിക്കോട് കോർപ്പറേഷനിൽ ആശയകുഴപ്പം
  • വടകരയിൽ കുറുക്കന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
  • പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.