സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചത്. 99.5 ആണ് ഇത്തവണത്തെ വിജയ ശതമാനം. 61,441 വിദ്യാർത്ഥികൾക്കാണ് ഇത്തവണ ഫുൾ എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ ജില്ലാ മലപ്പുറം. ഏറ്റവും കൂടുതൽ വിജയ ശതമാനം കണ്ണൂർ ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ്. പരീക്ഷ എഴുതിയതിൽ 4,24,583 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി.
വൈകീട്ട് നാല് മണിക്ക് ശേഷം https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ സൈറ്റുകൾ വഴി ഫലം ലഭ്യമാകും.
ഇതിനുപുറമെ പിആർഡി വെബ്സൈറ്റ് വഴിയും ഡിജി ലോക്കർ വഴിയും ഫലം ലഭ്യമാകും. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി എന്നിവയുടെ ഫലവും ഇ തോടൊപ്പം പ്രസിദ്ധീകരിച്ചു. കേരളത്തിലെ 2964 ഉം ലക്ഷദ്വീപിലെ ഒമ്പതും ഗൾഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 427021 പേരാണ് ഇത്തവണ എ സ്.എസ്.എൽ.സി പരീക്ഷ എഴുതിയത്.